കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു….
മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ലീല ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുബൈദ തോക്കൻ, വിനോദ് തോട്ടത്തിൽ, എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ കെ.റഫീഖ് അലി,…
കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ:ടി സിദ്ദിഖ് എംഎൽഎ. യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മഗിരി ജീവനക്കാർ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചു…
പുതുശ്ശേരിക്കടവ് : സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷത്തിൻ്റെ മുന്നോടിയായി പുറത്തിറക്കിയ ലോഗോ പുതുമയുള്ളതായി. മുഴുവൻ കുടുംബ നാഥൻമാരുടെയും ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ലോഗോ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അസ്മ പ്രകാശനം ചെയ്തു.ഫെബ്രുവരി എട്ടിനാണ് ഇടവക ദിനാഘോഷം .ചടങ്ങിൽ വികാരി ഫാ.ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. ഇടവക ദിനാഘോഷ കോഡിനേറ്റർ ജോൺ ബേബി സ്വാഗതം ആശംസിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജൻ വെട്ടശേരി ,ബിനു മാടേടത്ത്, ഷാജി ചിരക്കാക്കുടി, ബാബു…
പനമരം : 2026 ജനുവരി 12 ന് കുന്നമംഗലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൊഴുതന സ്വദേശിയും ഇപ്പോൾ ഓടത്തോട് വാടകക്ക് താമസിക്കുകയും ചെയ്യുന്ന ശമീർ മരക്കംതൊടി ( 35) മരണപ്പെട്ടിരുന്നു. അന്നന്ന് കൂലി പണിയെടുത്ത് ജീവിക്കുന്ന ശമീറിന് സ്വന്തമായി വീടും സ്ഥലവും ഇല്ല. ശമീറിൻ്റെ പിതാവ് ഒരു വർഷം മുമ്പ് മരണപ്പെട്ടു. മാതാവ് നിത്യരോഗിയാണ് ലൈൻ മുറിയിൽ താമസിക്കുന്ന ശമീറിന് മുഹമ്മദ് ശഹീർ (8 ) സിയാബതുൽ (5) എന്നീ രണ്ട് മക്കളുണ്ട്. ഭാര്യ ഗർഭിണിയുമാണ്….
മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തിൻ്റെ ഭാഗമായി സ്നേഹ സംഗമം നടത്തി. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്. വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ജോർജ് അമ്മിണിശ്ശേരി അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഭദ്രാസന കൗൺസിൽ അംഗം കെ.എസ്. സാലു , യൂത്ത്…
വെള്ളമുണ്ട.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റും അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത വഹിച്ചു.റംല മുഹമ്മദ്. മുഹമ്മദലി,മോയി ടി, ജോസ്,ബോബി കോര.ഉമൈർ. അനസ്.അലി.ഷമീർ. നബീൽ.ഡോ:അനറ്റ് തുടങ്ങിയവർ സംസാരിച്ചു ടി അസീസ് സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.
ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്. 24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലെ അലമാരയിൽ നിന്നും 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ഡെല്‍ജിത്ത് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ്…
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലർച്ചെ മൂന്ന് മണിയോടു കൂടി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന 3093900 രൂപ (മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം രൂപ) കണ്ടെടുത്തു . ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ആയ മുഹമ്മദ് സാമ്റിൻ, S/o മുഹമ്മദ്,…
കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ (NPCCHH) ഭാഗമായി പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നും നാഷണൽ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ പ്രതിനിധികളായ ജീന ശർമ, ചന്ദൻ എന്നിവർ വയനാട് ജില്ലയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക നിരീക്ഷണ – വിലയിരുത്തൽ സന്ദർശനം പൂർത്തിയാക്കി. വയനാട് ജില്ലയിൽ കാലാവസ്‌ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സുസ്ഥിര ആരോഗ്യ വികസനം, കാർബൺ ന്യൂട്രൽ ആരോഗ്യ സ്ഥാപനങ്ങൾ , കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെയും…
മാനന്തവാടി : വയനാട് സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന അവാർഡ് ജേതാവ് മാത്യു എം എ അധ്യക്ഷത വഹിച്ച ചടങ്ങ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമ മോയി ഉദ്ഘാടനം ചെയ്തു. 138 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ 24 കമ്പനികളിൽ നിന്നും 65 ഒഴിവുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. അടുത്ത തൊഴിൽ മേള ഫെബ്രുവരി 28 nu നടക്കുമെന്ന് സ്കിൽ പാർക്ക് സംഘാടകർ അറിയിച്ചു.